സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രിമിനല്‍ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് സര്‍ക്കാര്‍. നടപടികളുടെ ഭാഗമായി 18 പേരെ പുറത്താക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമസഭയില്‍ കെ.കെ രമ എം.എല്‍.എ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
കേസ് നടപടികളെ തുടര്‍ന്ന് 18 പേരെ മാത്രമാണ് സര്‍വ്വീസില്‍നിന്നും പുറത്താക്കിയത്. 691 പേര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 744 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയതതായും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.