കണ്ണൂര്‍: ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വയ്ക്കുന്നവരെ തിരുത്താന്‍ മത നേതൃത്വം തയ്യാറാകണം, മുസ്ലിം മത നേതാക്കള്‍ സംഘപരിവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്നും ഷംസീര്‍ ആവശ്യപ്പെട്ടു.
ഹലാല്‍ വിവാദത്തിന് എതിരെ ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് സമരം നടത്തിയതിന് പിന്നാലെയാണ് എ.എന്‍ ഷംസീറിന്റെ പ്രതികരണം. പോത്തിറച്ചിയും പന്നിയിറച്ചിയും അടക്കമുള്ള വിഭവങ്ങള്‍ ഒരുക്കിയായിരുന്നു ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം.