ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്ഥാനിലെ കറാച്ചില്‍നിന്ന് ആണെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി പോലീസ്. ഭീഷണി സന്ദേശത്തിന് പിന്നില്‍ കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ഐ.എസ്.ഐ.എസ് കാശ്മീര്‍ എന്ന മെയില്‍ ഐഡിയില്‍നിന്നാണ് ഗംഭീറിന് രണ്ടാം തവണയും ഭീഷണി സന്ദേശം ലഭിച്ചത്. ഞങ്ങള്‍ നിങ്ങളെ കൊല്ലണമെന്ന ഉദ്ദേശത്തില്‍തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ ഇന്നലെ നിങ്ങള്‍ രക്ഷപ്പെട്ടുവെന്നാണ് സന്ദേശം വ്യക്തമാക്കുന്നത്. നിങ്ങള്‍ കുടുംബത്തെയും ജീവിതത്തെയും ഇഷ്ടപ്പെടുന്നുവെങ്കില്‍ രാഷ്ട്രീയത്തില്‍നിന്നും കാശ്മീര്‍ പ്രശ്‌നങ്ങളില്‍നിന്നും അകന്നു നില്‍ക്കുക എന്നും സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹിയിലെ ഗംഭീറിന്റെ വീടിന്റെ പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ സഹിതമാണ് രണ്ടാമത്തെ ഭീഷണി സന്ദേശം ലഭിച്ചത്.