ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമണം: സര്‍ക്കാര്‍ നീക്കം ജനാധിപത്യവിരുദ്ധം

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ കേസ് പിന്‍വലിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
ഭരണത്തിന്റെ തണലില്‍ ഒരു ദേശിയ പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസ് ആക്രമിച്ച് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ വധിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചതാണ്. ഇത് പിന്‍വലിക്കാനുള്ള നീക്കത്തെ ബി.ജെ.പി നിയമപരമായും നേരിടും. ഡി.വൈ.എഫ്.ഐ ഗുണ്ടാ നേതാവിനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.