പാലക്കാട്: ബി.ജെ.പി വക്താവ് സന്ദീപ് ജി. വാര്യരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ആള്‍ പിടിയില്‍. സന്ദീപിന്റെ ചെത്തല്ലൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്. റബ്ബര്‍ഷീറ്റ് മോഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നാണ് നിഗമനം.
പള്ളിക്കുന്ന് സ്വദേശി യൂസഫാണ് അറസ്റ്റിലായത്. പോലീസ് പെട്രോളിങ് വാഹനംകണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.