കോവിഡ് ഒമിക്രോണ്‍ വകഭേതം: ജാഗ്രതാ നടപടികളുമായി കേരളം

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ കേരളത്തില്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് വകഭേതം കണ്ടെത്തിയത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാനും വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈന്‍ ഉറപ്പാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. പുതിയ വകഭേതം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചുവരുകയാണ്. കേരളത്തിന്റെ വൈറസിന്റെ ജനിതക വകഭേതങ്ങളെക്കുറിച്ച് പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാത്രത പാലിക്കണമെന്നും മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.