ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേതം ലോകത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ, വ്യാപന സാധ്യതയുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കോവിഡിന്റെ പുതിയ വകഭേതമായ കോവിഡ് ഒമിക്രോണിനോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികണം.
നമ്മുടെ രാജ്യം കോവിഡ് മുക്തമാവുകയാണ്. കോവിഡിന്റെ വകഭേതം സ്ഥിരീകരിച്ച സാഹചര്യത്തില്‍, അവ ബാധിച്ചിട്ടുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു – കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനും വാക്സിന് പുരോഗതി പരിശോധിക്കുന്നതിനും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് വകഭേതത്തിന് എതിരായ മുന്നൊരുക്കങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.