പ്രധാനമന്ത്രിയെ നരേന്ദ്ര മോദി-റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കൂടിക്കാഴ്ച ഡിസംബറില്‍

ന്യൂഡല്‍ഹി: 21-ാമത് വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിന്‍ പുടിന്‍ ഡിസംബര്‍ ആറിന് ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളുടെയും വിദേശനയങ്ങളും സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
പ്രതിരോധം, ഉര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ചില സുപ്രധാന ഉടമ്പടികളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.