ഒമിക്രോണ്‍ ഭീഷണി: സംസ്ഥാനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍ ഭീഷണിയെ നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ പ്രതിരോധ സാഹചര്യം കേന്ദ്ര ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.
അതേസമയം, ഒമിക്രോണ്‍ വ്യാപനം മൂന്നാം തരംഗത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് കേരളം സമീപിക്കുന്നത്. വരും ദിവസങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും, രോഗ ലക്ഷണമുള്ളവരെ പ്രത്യേക ഐസൊലേഷന്‍ ചെയ്ത് രോഗ വ്യാപനം തടയാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. വിദേശ രാജ്യങ്ങളില്‍നിന്ന് എത്തുന്നവരെ വിദഗ്ത പരിശോധനയ്ക്ക് വിധേയമാക്കും. ഇവരെ 14 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കാനും ഏഴ് ദിവസത്തെ ഇടവേളകളില്‍ ടെസ്റ്റ് നടത്താനുമാണ് പദ്ധതി.