തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 30 മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതു വരെ തുടരും. തിരുവനന്തപും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ അന്നേ ദിവസം രാവിലെ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ താലൂക്കുകളിലാണ് സഞ്ചരിക്കുന്ന വില്പനശാലകളെത്തുക. പതിമൂന്നു സബ്സിഡി സാധനങ്ങള്‍ക്കൊപ്പം ശബരി ഉല്പന്നങ്ങളും ഇതുവഴി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവംബര്‍ 30 ന് തിരുവനന്തപുരം ജില്ലയില്‍ സഞ്ചരിക്കുന്ന വില്ലനശാലകള്‍ എത്തിച്ചേരുന്ന സ്ഥലവും സമയവും യഥാക്രമം: തിരുവനന്തപുരം കോര്‍പ്പറേഷന്‍: പൂജപ്പുര ( രാവിലെ ഒന്‍പതു മണി ), മുടവന്‍മുഗള്‍ ( രാവിലെ 11 ), കരമന (ഉച്ചയ്ക്ക് 12 ), പൂന്തുറ (വൈകീട്ട് മൂന്ന്), ബീമാപള്ളി (വൈകീട്ട് അഞ്ച്).
നെടുമങ്ങാട് താലൂക്ക്: മുള മുക്ക്( രാവിലെ ഒന്‍പത് ), കായി പാടി (ഉച്ചയ്ക്ക് 12 ), ഇരുമ്പ(ഉച്ചയ്ക്ക് 1.30), കടത്തുകാല്‍ (വൈകീട്ട് മൂന്ന്), കാച്ചാണി (വൈകീട്ട് 4.30).
നെയ്യാറ്റിന്‍കര താലൂക്ക്: കുന്നത്തുകാല്‍ ( രാവിലെ ഒന്‍പത് മണി) ,ചെറിയ കൊല്ല( രാവിലെ 10.30), നിലമാമൂട് (ഉച്ചയ്ക്ക് 12 ), കൂതാളി (വൈകീട്ട് മൂന്ന്), ആനപ്പാറ (വൈകീട്ട് 4.30).
കാട്ടാക്കട താലൂക്ക്: അമ്പലത്തിന്‍ കാല (രാവിലെ ഒന്‍പത് മണി) ,തൂങ്ങാം പാറ ( രാവിലെ 10.30), ഊരൂട്ടമ്പലം (ഉച്ചയ്ക്ക് 12 ) തച്ചോട്ടുകാവ് ( വൈകീട്ട് മൂന്ന്), പുലിയറക്കോണം ( വൈകീട്ട് 4.30).
ചിറയന്‍കീഴ് താലൂക്ക്: ആറ്റിങ്ങല്‍ മാര്‍ക്കറ്റ് റോഡ് ( രാവിലെ ഒന്‍പതു മണി ), ആലംകോട് ( രാവിലെ 10.30), ചേക്കലവിളാകം ( ഉച്ചയ്ക്ക് 12 ), പുളിമൂട് (വൈകീട്ട് മൂന്ന് ), ചെമ്പൂര്‍ (വൈകീട്ട് അഞ്ച്)