ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനേമകി നാവികസേനയുടെ ആദ്യ മലയാളി തലവനായി വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അഡ്മിറല്‍ കരംബീര്‍ സിംഗില്‍നിന്ന് നാവികസേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്. ഹരികുമാര്‍ ഏറ്റെടുത്തു.
തന്റെ ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് ചുമതലയേറ്റശേഷം വൈസ് അഡ്മിറല്‍ ഹരികുമാര്‍ പ്രതികരിച്ചു. ആഴക്കടല്‍ സുരക്ഷയാണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുന്‍ഗാമികളുടെ നേട്ടത്തില്‍ അഭിമാനംകൊള്ളുന്നു. ആ പാത പിന്തുടരും. ഏത് വെല്ലുവിളിയെയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.