വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട്‌ഫോണും ടാബ്‌ളറ്റും നല്‍കാന്‍ യു.പി സര്‍ക്കാര്‍ 

ലക്‌നൗ: വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സ്മാര്‍ട് ഫോണും ടാബ്‌ളറ്റും നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍. ഡിസംബര്‍ രണ്ടാം വാരംമുതല്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തില്‍ 2.5 ലക്ഷം ടാബ്‌ളറ്റുകള്‍ വിതരണം ചെയ്യുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
വെബ് പോര്‍ട്ടല്‍ വഴിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ നമ്പര്‍, ഇമെയില്‍വഴി നിര്‍ദ്ദേശം ലഭിക്കും. ഉപകരണം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഒരിടത്തും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
രജിസ്‌ട്രേഷന്‍ മുതല്‍ ഇവയുടെ ഡെലിവറിവരെയുള്ള പ്രക്രീയകള്‍ തീര്‍ത്തും സൗജന്യമാണ്. വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ അതാത് സര്‍വ്വകലാശാലകളാണ് പോര്‍ട്ടലിന് കൈമാറുക. ഇതുവരെ 27 ലക്ഷം വിദ്യാര്‍ത്ഥികള്‍ അര്‍ഹതാപട്ടികയില്‍ ഉള്‍പ്പെട്ടതായാണ് കണക്ക്.