തിരുവനന്തപുരം: ലവല്‍ ക്രോസുകളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ റയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം ലക്ഷ്യമിട്ട് കേന്ദ്രവുമായി കരാര്‍ ഒപ്പിടാനൊരുങ്ങി സര്‍ക്കാര്‍. ക്യാബിനറ്റ് മീറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനമെടുത്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെ 428 ലവല്‍ ക്രോസുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍തന്നെ 143 ലവല്‍ ക്രോസുകളില്‍ ട്രാഫിക് തിരക്ക് വളരെ കൂടുതലാണ്. ഓവര്‍ ബ്രിഡ്ജുക, അണ്ടര്‍ ബ്രിഡ്ജുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലൂടെ ഈ തിരക്കിന് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യം. നിര്‍മ്മാണങ്ങളുടെ പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രിക്ക് കൈമാറി ഒരു മാസത്തിനുള്ളില്‍ കരാര്‍ ഒപ്പിടാനാണ് സര്‍ക്കാര്‍ നീക്കം.