സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ നവംബര്‍ 22ന് എത്തിയ ആഫ്രിക്കന്‍ സ്വദേശിയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 29ന് ആണ് ഇയാളില്‍ രോഗം കണ്ടെത്തിയത്. ഈ കാലയളവില്‍ ഇയാളുമായി സംബര്‍ക്കത്തിലെത്തിയ മുഴുവന്‍ ആളുകളെയും ആരോഗ്യ വകുപ്പ് നീരിക്ഷിച്ചുവരുകയാണ്.
ഒമിക്രോണ്‍ വകഭേതത്തിന് എതിരെ വാക്‌സിന ഫലപ്രദമല്ലെന്ന ആരോപണങ്ങള്‍ തള്ളി ഇസ്രയേല്‍ രംഗത്തെത്തി. ഈ സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ വാക്‌സിന്‍ വിതരണവും വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍.