തിരുവനന്തപുരം: രാത്രികാലങ്ങളില്‍ മുല്ലപ്പെരിയാറിന്റെ ഡാം തുറക്കുന്ന നടപടി തമിഴ്‌നാട് അവസാനിപ്പിക്കണമെന്ന് ജലവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടുമായി ഔദ്യോഗിക സംഭാഷണത്തില്‍ ഏര്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30ന് ഷട്ടറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് തമിഴ്‌നാട് കേരളത്തിന് നല്‍കി. പിന്നിടെ പുലര്‍ച്ചെ 5നും 9നും തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നു.
രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറക്കുന്ന നടപടി തമിഴ്‌നാട് തുടരുന്നത് പൊതുജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. നിലവില്‍ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയരത്തിലാണ് ഉയര്‍ത്തിയിട്ടുള്ളത്.