മന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വൈദ്യുതമന്ത്രി കെ. കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്ത്രിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.
രക്തത്തില്‍ ഷുഗറിന്റെ അളവ് കുറഞ്ഞതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് സൂചന. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കോട്ടയത്ത് എത്തിയതായിരുന്നു മന്ത്രി.