ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ രോഗ ബാധിതരായ രണ്ട് പേരില്‍ ഒരാള്‍ വിദേശത്തേയ്ക്ക് മടങ്ങിയിരുന്നു. രണ്ടാമത്തെ ആളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധിച്ചുവരുകയാണ്.
രോഗബാധിതനായ 66കാരനായ ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. രോഗബാധിതനായ 46 വയസ്സുകാരന്‍ ബംഗളൂര്‍ സ്വദേശി ചികിത്സയില്‍ തുടരുകയാണ്.
ഡോക്ടര്‍ കൂടിയായ ഇയാള്‍ സമീപകാലത്തൊന്നും വിദേശ യാത്രകള്‍ നടത്തിയിട്ടില്ല എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെ കുഴക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 7500 ഓളം ആളുകള്‍ വിദേശത്തുനിന്നും രാജ്യത്ത് എത്തിയതായാണ് കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പുതിയ രോഗികളാണ് കോവിഡ് ചികിത്സയിലുള്ളത്.