രാജ്യം ഒമിക്രോണ്‍ വൈറസ് ഭീഷണിയില്‍നില്‍ക്കെ 40 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ജനിതക ശാസ്ത്രജ്ഞരുടെ കണ്‍സോഷ്യമായ ഇന്ത്യന്‍ സാര്‍സ്-കൊവിഡ്-ജിനോമിക്‌സ് സ്വീക്വന്‍സിങ് കണ്‍സോര്‍ഷ്യം. രോഗബാധ സാധ്യത കൂടുതലുള്ളവരിലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നിര്‍ദ്ദേശിക്കുന്നത്.
ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും 40 വയസ്സിന് മുകളില്‍ പ്രായമുള്ള ഹൈറിക്‌സ് വിഭാഗത്തിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ വാക്‌സിന്‍ നല്‍കണമെന്നും കണ്‍സോര്‍ഷ്യം ഓര്‍മ്മിപ്പിക്കു.
അതേസമയം, കൊവിഷീല്‍ഡ് വാക്‌സിനെ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചു. ഒമിക്രോണ്‍ ലോകം മുഴുവന്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഓക്‌സ്‌ഫോര്‍ഡിലെ ശാസ്ത്രജ്ഞര്‍ ഒമിക്രോണിന് പ്രത്യേക വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.