ന്യൂഡല്‍ഹി: ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ഏഷ്യ പവര്‍ ഇന്‍ഡക്‌സ് പ്രകാരം ഏഷ്യയിലെ ഏറ്റവും ശക്തമായ നാലാമത്തെ രാജ്യമായി ഇന്ത്യ. രാജ്യത്തിന്റെ ഭരണ സംവിധാനങ്ങള്‍ അടക്കം വിവിധ മേഖലകളെ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
സൈനിക ശൃംഖലയില്‍ ഇന്ത്യ ലോകത്തെ ഏഴാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ സാമ്പത്തിക ശൃംഖലയില്‍ ഇന്ത്യ എട്ടം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. ഈ മേഖലയില്‍ കോവിഡ് പ്രതിസന്ധി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ ബാധിച്ചതായാണ് കണക്ക്.