ന്യൂഡല്‍ഹി: രാജ്യത്ത് അര്‍ഹരായവരില്‍ അമ്പത് ശതമാനത്തിലധികം ആളുകള്‍ക്ക് വാക്സിനേഷന് നല്‍കാനായത് കോവിഡ് പ്രതിരോധത്തിലെ സുപ്രധാന നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന് എതിരായ പോരാട്ടം തുടരാന്‍ ഈ ശക്തി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്സിനേഷനായി ഇതുവരെ 139 കോഡി ഡോസുകള്‍ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വിതരണം ചെയ്തതായാണ് കണക്ക്. 21 കോടിയിലധികം വാക്സിനുകള്‍ വിതരണത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ കൈവശം സൂക്ഷിച്ചിട്ടുണ്ട്. ഇതുവരെ 127 കോടി വാക്സിനുകള്‍ വിതരണം ചെയ്തതായാണ് കണക്ക്.