ന്യൂഡല്‍ഹി: പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ 10 സുപ്രധാന കരാറുകള്‍ ഒപ്പിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുട്ടിനും. ഭീകരതയ്‌ക്കെതിരെ ഇരു രാജ്യങ്ങളും കര്‍ശന നിലപാട് സ്വീകരിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ മേഖലയില്‍ റഷ്യ നല്‍കുന്ന പങ്കാളിത്തത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.