സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ: കണ്ണീരോടെ രാജ്യം

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം നാളെ നടത്തും. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മറ്റ് 11 സൈനികരുടെയും മൃതദേഹം നാളെ ഡല്‍ഹിയില്‍ എത്തിക്കും.
ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തമുണ്ടായത്. മോശം കാലാവസ്ഥയാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തില്‍ മലയാളി സൈനികനും ജീവന നഷ്ടമായിരുന്നു. അസി. വാറന്റ് ഓഫീസര്‍ എ. പ്രദീപ് ആണ് മരിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രദീപ് അവധിക്ക് ശേഷം നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്.