ഒമിക്രോണ്‍ വിഷയത്തില്‍ കേന്ദ്ര അവലോകന യോഗം ഇന്ന്

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് യോഗം ചേരും. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി അയോഗിലെ അംഗങ്ങളും യോഗത്തില്‍ പങ്കാളികളാകും. ബൂസ്റ്റര്‍ ഡോസ് വിതരണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ പരിഗണിക്കും.
അതേസമയം, മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 17 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളില്‍ അടക്കം ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്നതായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്ന് വിവിസ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.