എലിയറ്റ്: ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മിസ് യൂണിവേഴ്സ്-2021 മത്സരത്തില്‍ വിശ്വസുന്ദരി പട്ടം ചൂടി ഇന്ത്യക്കാരി. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് സൗന്ദര്യ ലോകത്ത് രാജ്യത്തിന്റെ പേര് ഒരിക്കല്‍കൂടി എഴുതിച്ചേര്‍ത്തത്.
21 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ റൗണ്ടുകളിലും മിന്നുന്ന പ്രകടനം നടത്തിയാണ് ഹര്‍നാസ് കിരീടം സ്വന്തമാക്കിയത്. 2000-ല്‍ ലാറാ ദത്താണ് അവസാനമായി ഇന്ത്യക്കായി വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്.