സംസ്ഥാന സര്‍ക്കാരിന്റെ ‘വരം പുരസ്‌കാരം’ കെ.വി റാബിയയ്ക്ക്

തിരൂര്‍: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനത്തിനുമുള്ള സംസ്ഥാനതല ഭിന്നശേഷി പുരസ്‌കാരമായ വരം പുരസ്‌കാരം കെ.ബി റാബിയയ്ക്ക്. സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും സ്ത്രീ ശാക്തികരണത്തിലും നല്‍കിയ സംഭാവനകളാണ് കെ. വി റാബിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
പോളിയോ ബാധിതയായ റാബിയ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക മേഖലയിലെ പ്രവര്‍ത്തിച്ച റാബിയയുടെ സേവനം സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി.