അന്തരിച്ച സൈനികള്‍ പ്രദീപിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കുനൂരിലുണ്ടായ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും സൈനിക ക്ഷേമനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റവന്യു മന്ത്രി കെ. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന് പുറമെ പ്രദീപിന്റെ അസുഖബാധിതനായ അച്ഛന്റെ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. ഭാര്യ ശ്രീലക്ഷ്മിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് അതിനനുസരിച്ചുള്ള ജോലിയാകും നല്‍കുക. യുദ്ധത്തിലോ യുദ്ധ സമാന സാഹചര്യങ്ങളിലോ മരണമടയുന്ന സൈനികരുടെ ആശ്രിതര്‍ക്കാണ് സാധാരണയായി സര്‍ക്കാര്‍ ജോലി നല്‍കാറുള്ളത്. എന്നാല്‍ പ്രദീപിന്റെ ഭാര്യയ്ക്ക് പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.