തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഡിസംബര്‍ 22ന് വൈകിട്ട് 3ന് മാസ്കറ്റ് ഹോട്ടലില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആദ്യ 50 സംരംഭകര്‍ക്ക് വായ്പാനുമതിപത്രം വിതരണം ചെയ്യും. വി.കെ പ്രശാന്ത് എം.എല്‍.എ, ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ കെ.എഫ്.സി സഞ്ജയ് കൗള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാര്‍ സിംഗ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ എന്നിവര്‍ പങ്കെടുക്കും.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഉദ്ഘാടനം 22ന്
