തിരുവനന്തപുരം: പൊതുവിപണിയിലെ തക്കാളിയുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ആന്ധയില്‍നിന്ന് കൂടുതല്‍ തക്കാളികള്‍ ഇറക്കുമതി ചെയ്ത് സര്‍ക്കാര്‍. കൃഷി വകുപ്പിന്റെ ഹോര്‍ട്ടി കോര്‍പ്പ് മുഖേന പത്ത് ടണ്‍ തക്കാളിയാണ് സംസ്ഥാനത്ത് എത്തിച്ചത്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്ന് എത്തിക്കുന്ന പച്ചക്കറിക്ക് പുറമെയാണിത്.
കൃഷി വകുപ്പിന്റെ കീഴിലുള്ള കൃസ്തുമസ്-പുതുവത്സര കാര്‍ഷിക വിപണി ലക്ഷ്യമിട്ടാണ് പച്ചക്കറികള്‍ എത്തിച്ചിരിക്കുന്നത്. തെങ്കാശിയിലെ കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ നേരിട്ട് വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച നാട്ടിലെത്തിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.