കുവൈത്തില്‍ കോവിഡ് വ്യാപനം രൂക്ഷം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 4809 പേര്‍ക്ക് കോവിഡ് പോസിറ്റീവായി.

രോഗ വ്യാപനം തടയുന്നതിന് കര്‍ശന നടപടികളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒത്തുചേരലുകള്‍ തടയുന്നതിനും വ്യാപാര സ്ഥാപനങ്ങളിലെ കോവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കും.