തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാനുറപ്പിച്ച് ബി.ജെ.പി. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗര മേഖലയില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനത്ത് എന്‍.ഡി.എ യോഗം ചേര്‍ന്നു.

ആകെ 21 കോര്‍പ്പറേഷനുകള്‍, 138 മുന്‍സിപ്പാലിറ്റികള്‍, 490 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് തമിഴ്‌നാട്ടിലുള്ളത്. ഇതിലെ നഗര മേഖലകളിലെ കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലുമാണ് ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുന്നത്.