94 രാജ്യങ്ങളിലേയ്ക്ക് ഈന്തപ്പഴങ്ങള്‍ സമ്മാനമായി അയക്കാനൊരുങ്ങി സൗദി

റിയാദ്: 94 സൗഹൃദ രാജ്യങ്ങളിലേയ്ക്ക് സല്‍മാന്‍ രാജാവിന്റെ സ്‌നേഹോപഹാരമായി ഈന്തപ്പഴം അയക്കുമെന്ന് സൗദി. റമദാന് മുന്നോടിയായാണ് നടപടിയെന്ന് സൗദി മതകാര്യമന്ത്രി ഡോ. അബ്ദുല്‍ലത്തീഫ് ആലുശൈഖ് പറഞ്ഞു.

ഇന്തപ്പഴങ്ങള്‍ ഷിപ്പിങ് കമ്പനികള്‍വഴിയാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതുവരെ പഴങ്ങള്‍ കേടാകാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന റഫ്രജറേറ്റര്‍ ട്രക്കുകളിലാണ് അവ സൂക്ഷിച്ചിട്ടുള്ളത്.