നടി അഞ്ചലി നായര്‍ വിവാഹിതയായി

കൊച്ചി: നടി അഞ്ചലി നായര്‍ വിവാഹിതയായി. സഹസംവിധായകന്‍ അജിത് രാജുവാണ് വരന്‍.

സഹനടിയായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അഞ്ചലിക്ക് സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കമ്മട്ടിപ്പാടം, ദൃശ്യം-2 എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വിവാഹത്തിന്റെ വിവരങ്ങള്‍ വരന്‍ അജിത് രാജു ഫേസ്ബുക്കിലൂടെയാണ് ആരാധകരെ അറിയിച്ചത്. വിവാഹത്തെക്കുറിച്ചുള്ള നടിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.