ന്യൂഡല്‍ഹി: റഷ്യയുടെ യുക്രൈന് അധിനിവേശത്തില്‍ രാജ്യതാല്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രം നിലപാട് സ്വീകരിക്കുമെന്ന് ഇന്ത്യ. റഷ്യയുമായി നിലവില്‍ ഇന്ത്യയ്ക്ക് സൈനിക കരാറുകളുണ്ട്. യുദ്ധക്കപ്പലുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനവും ലഭിക്കുന്നതിനുള്ള കരാറും റഷ്യയുമായുണ്ട്. അതിനാല്‍ രാജ്യ താല്പര്യം സംരക്ഷിച്ച് മാത്രമേ ഇന്ത്യയ്ക്ക് നിലപാടെടുക്കാന്‍ സാധിക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
യുക്രൈന്-റഷ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി ടെലിഫോണില്‍ സംസാരിച്ചു. വിഷയത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. പ്രതിസന്ധി ഉടന്‍ പരിഹരിക്കണം. വെടിനിര്‍ത്തല്‍ അടിയന്തിരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ അറിയിച്ചു.