രക്ഷാപ്രവര്‍ത്തനത്തിന് നന്ദി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റുമായി സംസാരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വേ്‌ളാദിമിര്‍ സെലന്‍സികയുമായി ചര്‍ച്ച നടത്തി. യുദ്ധ മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ രക്ഷാപ്രവര്‍ത്തനതിന്ന് യുക്രൈന്‍ നല്‍കുന്ന സഹകരണത്തിന് നന്ദി അറിയിച്ച മോദി കൂടുതല്‍ സഹകരണം യുക്രൈന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

35 മിനിറ്റുനേരം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ യുദ്ധ വിരാമ സാധ്യതകള്‍ അടക്കം ചര്‍ച്ച ചെയ്തതായാണ് വിലയിരുത്തല്‍. യുക്രൈനും റഷ്യയും തമ്മില്‍ നടത്തുന്ന ചര്‍ച്ചകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയുടെ തുടര്‍ച്ചയെന്നവണ്ണം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റുമായി ഇന്ന് ചര്‍ച്ച നടത്തും.