സൈലന്റ് വാലിയിലെ കാട്ടുതീ മനുഷ്യ നിര്‍മ്മിതമെന്ന് വെളിപ്പെടുത്തല്‍

പാലക്കാട്: സൈലന്റ് വാലിയില്‍ ഉണ്ടായ കാട്ടുതീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനംവകുപ്പ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സ്വയമേവ ഉണ്ടായ തീപിടുത്തമല്ല ഉണ്ടായത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനായ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു.

സൈലന്റ് വാലി ബഫര്‍ സോണിലെ തീപിടുത്തത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തീപിടുത്തം മനുഷ്യനിര്‍മ്മിതമാണെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിതല നടപടി.