റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയും പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് പുതുതായി 133 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,49,730 ഉം രോഗമുക്തരുടെ എണ്ണം 7,32,284 ഉം ആയി.
രണ്ട് കൊവിഡ് മരണവും പുതിയതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 9,030 ആയി. നിലവില്‍ 8,416 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 184 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.
സൗദിയില്‍ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് – 30, ജിദ്ദ – 20, മദീന – 13, മക്ക – 10, ത്വാഇഫ് – 7, ദമ്മാം – 7, അബഹ – 6. സൗദിയില്‍ ഇതുവരെ 6,23,88,851 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു.