ന്യൂഡല്‍ഹി: വന്‍ നഗരങ്ങളെ ബാധിക്കാതെ പണിമുടക്ക്. കര്‍ണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യ വാഹനങ്ങളും പതിവുപോലെ നിരത്തിലിറങ്ങി. ചെന്നൈ, മുംബൈ, ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളെയും പണിമുടക്ക് ബാധിച്ചിട്ടില്ല.
അതേസമയം, കേരളത്തില്‍ പണിമുടക്ക് സംപൂര്‍ണമായി തുടരുന്നു. വ്യാപാര സ്ഥാപനങ്ങളും തൊഴിലിടങ്ങളും അടഞ്ഞുകിടക്കുന്നു. ഏതാനും സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്.
കാസര്‍കോട് ദേശിയ പാതയിലടക്കം സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. അതേസമയം എറണാകുളം പള്ളിക്കര ടൗണില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ പണിമുടക്കുകളിലും ഈ പ്രദേശത്തെ കടകള്‍ പങ്കെടുക്കാറില്ല.