ഐടി പാര്‍ക്കുകളില്‍ പബ്ബ്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന് ഇന്ന് മന്ത്രിസഭ അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന് മന്ത്രിസഭ ഇന്ന് അനുമതി നല്‍കും. 10 വര്‍ഷം പ്രവൃത്തി പരിചയമുള്ള, മികച്ച പേരുള്ള ഐ.ടി സ്ഥാപനങ്ങള്‍ക്ക് ആയിരിക്കും പബ്ബ് ലൈസന്‍സ് നല്‍കുക.

പബ്ബുകള്‍ ഐ.ടി പാര്‍ക്കുകളില്‍ ആയിരിക്കും. ഇവിടേയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശം ഉണ്ടായിരിക്കില്ല. പബ്ബ് നടത്തിപ്പിന് ഐ.ടി സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഉപകരാറുകള്‍ നല്‍കാം. ക്ലബ്ബുകളുടെ ഫീസിനേക്കാള്‍ കൂടുതല്‍ തുക ലൈസന്‍സ് ഫീസായി ഈടാക്കാനും ആലോചനയുണ്ട്.