ന്യൂഡല്‍ഹി: കാര്‍ഷിക കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ 50 ബില്യന്‍ യു.എസ് ഡോളര്‍ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അരി, ഗോതമ്പ്, പഞ്ചസാര, മാംസം തുടങ്ങിയവയില്‍ റെക്കോര്‍ഡ് നേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. ഗോതമ്പ് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലിരട്ടി വര്‍ധിച്ച് 2.19 ബില്യന്‍ യു.എസ് ഡോളറായി.