ഉത്തര്‍ പ്രദേശ് മഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ദേശ വിരുദ്ധ ശക്തികള്‍ ഹാക്ക് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് മന്ത്രിയുടെ ട്വിറ്ററ അക്കൗണ്ട് ഹാക്ക് ചെയ്തതായി കണ്ടെത്തിയത്. ഹാക്കിങ് തിരിച്ചറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ട് തിരിച്ചെടുത്തു.
ഹാക്കിങ് നടന്ന ഉടന്‍ നൂറുകണക്കിന് ട്വീറ്റുകള്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ പല പഴയ അക്കൗണ്ടുകളും നശിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അക്കൗണ്ട് തിരിച്ചെടുത്ത ഉടന്‍ ഹാക്കര്‍ മാര്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ അധികൃതര്‍ നീക്കം ചെയ്തു. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.