ന്യൂഡല്‍ഹി: യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമ്പോഴും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വലിയ കുതിപ്പ് നടത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനം ആയിരിക്കുമെന്നാണ് പ്രവചനം. ചൈന അടക്കമുള്ള ആഗോള ശക്തികളെ ഇന്ത്യ നിഷ്പ്രയാസം പിന്‍തള്ളുമെന്നും, മുമ്പ് ഒമ്പത് ശതമാനമായിരുന്ന ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.2 ആയി മാത്രമാണ് കുറഞ്ഞിട്ടുള്ളുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, 2021നെ അപേക്ഷിച്ച് ചൈനയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. 2021ല്‍ 8.1 ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 5.1 ആയി കുറയുമെന്നും, കഴിഞ്ഞ വര്‍ഷം 4.4 മാത്രമായിരുന്നു ചൈനയുടെ വളര്‍ച്ചാ നിരക്കെന്നും ഐ.എം.എഫ് വ്യക്തമാക്കുന്നു. കോവിഡ് തീര്‍ത്ത ശക്തമായ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ യുന്‍്രൈ റഷ്യ യുദ്ധവും ചൈനയുടെ ആഗോള വളര്‍ച്ചാ നിരക്കിനെ പിടിച്ച് കുലുക്കിയതായാണ് വിലയിരുത്തല്‍.