ചെങ്കോട്ടയില്‍ ഇത് ചരിത്ര നിമിഷം: ലോക സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ചരിത്ര പ്രധാനമായ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ലോകമുഴുവനുമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂര്യാസ്തമനത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന പദവി ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം.

ഇന്ത്യ ഒരു രാജ്യത്തിനും ഇന്നുവരെ ഭീഷണി ആയിട്ടില്ലെന്ന് പ്രസംഗത്തിന് പ്രധാനമന്ത്രി പറഞ്ഞു. ആത്മ നിര്‍ഭര്‍ ഭാരതിനെ കുറിച്ച് പറയുമ്പോഴും ലോകത്തിന്റെ പുരോഗതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടു. ഇന്ത്യന്‍ സംസ്‌കാരം എപ്പോഴൊക്കെ പ്രതിസന്ധിയിലായിട്ടുണ്ടോ അപ്പോഴൊക്കെ ഒരു ചരിത്ര പുരുഷന്‍ അവതരിച്ചിട്ടുണ്ട്. ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.