എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന നാളെ: ലക്ഷ്യം 21000 കോടി രുപ

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നാളെ ആരംഭിക്കും. 3.5 ശതമാനം ഓഹരികള്‍ വില്‍ക്കുക വഴി 21000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയായിരിക്കും ഇത്. എല്‍ ഐ സി പ്രാഥമിക ഓഹരി വില്‍ക്കുമ്പോള്‍ അതിന്റെ 10 ശതമാനം പോളിസി ഉടമകള്‍ക്ക് നീക്കിവെയ്ക്കും. ഇത് വാങ്ങാനുള്ള അര്‍ഹത നേടാന്‍ എല്‍ ഐസി പോളിസി പാനുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ പോളിസികള്‍ പാനുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞ മാസം വന്‍ തിരക്കനുഭവപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 12 ലക്ഷം പേരാണ് പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചത്. ഡീമാറ്റ് അക്കൗണ്ടുള്ള 92 ലക്ഷം പേര്‍ അവരുടെ പോളിസികള്‍ പാനുമായി ബന്ധിപ്പിച്ചു.