പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഫോടനം: ആര്‍ഡിഎക്‌സ് അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജമ്മുവില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍നിന്നും 12 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനത്തിന് കാരണം ഉല്‍ക്ക പതിച്ചതാണെന്ന് പ്രദേശിയക പോലീസ് റിപ്പോര്‍ട്ട് ചെയ്തതായും പറയുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് വിശദമായ പരിശോധന നടത്തുകയായിരുന്നു. ആര്‍ഡിഎക്‌സിന്റെ അവശിഷ്ടങ്ങളും നൈട്രിക് കോംപൗണ്ടും പ്രദേശത്തുന്നിന്നും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. പഞ്ചായത്തിരാജ് ദാനാഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ജമ്മു കാശ്മീരില്‍ എത്തിയിരുന്നത്.