രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്, സത്യപ്രതിജ്ഞ ജൂലൈ 25ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സേവന കാലാവധി ജൂലൈ 24ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ജൂണ്‍ 15ന് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 29വരെ മത്സരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം.

ജൂണ്‍ 30ന് പത്രികകള്‍ സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ജൂലൈ രണ്ട് ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ജൂലൈ 21ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. ജൂലൈ 25ന് പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കും.