ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നടന്നത് പ്രധാനമന്ത്രിയെ കരിവാരി തേയ്ക്കാനുള്ള ശ്രമം: അമിത് ഷാ

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു സമൂഹത്തിന് മുമ്പില്‍ കരിവാരി തേയ്ക്കാന്‍ ഗൂഢാലോചന നടന്നു. അതെല്ലാം പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് സഹകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പാര്‍ട്ടിക്ക് ഒന്നും മറച്ചുവയ്ക്കാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് കലാപത്തിലെ ഗൂഢാലോചന ആരോപിച്ച് സാക്കിര്‍ ജഫ്രി നല്‍കിയ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം സുപ്രിം കോടതി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള 64 പേര്‍ക്ക് എതിരെയുള്ള ആരോപണങ്ങളാണ് കോടതി തള്ളിക്കളഞ്ഞത്. 2002ല്‍ ആയിരുന്നു രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപം.