ഇനിയും തീരാതെ കോവിഡ് വാക്സിന്‍ ഡ്രൈവ് :രാജ്യത്ത് ബാക്കിയായത് 3 കോടി വാക്സിനുകള്‍

2021 ജൂലൈ 21നാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ഡ്രൈവ് സര്‍ക്കാര്‍ ആരംഭിച്ചത്. ഒന്നാം ഘട്ടം, രണ്ടാം ഘട്ടം,മുന്‍കരുതല്‍ എന്നീ 3ഘട്ടങ്ങളിലായാണ് വാക്സിനേഷന്‍ നടത്തിയിരുന്നത്. ഇതുവരെ 219.32 കോടി വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ഇന്നത്തെ സാഹചര്യത്തില്‍ വാക്സിന്‍ സ്റ്റോക്ക് ചെയ്തു വെയ്‌ക്കേണ്ടതില്ലെന്നും,വാക്സിനേഷന്റെ വേഗം കൂട്ടാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.വരും ദിവസങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം പരിശോധിച്ച് പുതുതായി കോവിഡ് വാക്‌സിനുകള്‍ സംഭരിക്കുന്നതിനെ കുറിച് തീരുമാനിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം, തിങ്കളാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 24 മണിക്കൂറിനിടെ രാജ്യത്ത് 2041 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 26,625 പേര്‍ ചികിത്സയിലുണ്ട്. അതിനിടെ ചൈനയില്‍ കണ്ടെത്തിയ പുതിയ ഒമിക്രോണ്‍ വകഭേദമായ ബി.എ. 5.1.7-ന് ഉയര്‍ന്ന രോഗവ്യാപനനിരക്കുള്ളതായും റിപ്പോര്‍ട്ട് പുറത്തുവന്നു.