ആസാദി കാ അമൃതോത്സവ് പ്രദർശനം തുടങ്ങി

പെരിയ(കാസർഗോഡ്): ആസാദി കാ അമൃത് മഹോത്സവ് സംബന്ധിച്ച രണ്ടു ദിവസത്തെ പ്രദർശനത്തിനും ശില്പശാലയ്ക്കും പെരിയ ഡോ. അംബേദ് കർ ആർട്സ് ആൻഡ് സയൻസ് കോളജിൽ തുടക്കമായി.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ കണ്ണൂരിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന പരിപാടി കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവും സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കേണ്ടത് സംബന്ധിച്ചു പുതു തലമുറയ്ക്ക് ഉത്തമ ബോധ്യമുണ്ടാവണമെന്ന് അവർ പറഞ്ഞു.
സ്വാതന്ത്ര്യത്തിൻ്റെ അമൃതോത്സവം നമ്മുടെ രാഷ്ട്രത്തിൻ്റെ ഭാവി എന്താകണം എന്ന ആലോചന കൂടിയാകണമെന്നും അവർ പറഞ്ഞു.

പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.

സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു കെ.മാത്യു, ടെക് നിക്കൽ അസിസ്റ്റൻറ് കെ.എസ് ബാബു രാജൻ, കോളജ് പ്രിൻസിപ്പൽ ഡോ. ജയചന്ദ്രൻ കീഴോത്ത്,  ഡോ. അംബേദ്കർ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ബിപുല റാണി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി.ഷിജിത്ത്, കോളജ് യൂണിയൻ ചെയർപേഴ്സൺ അമൃത ടി പ്രസംഗിച്ചു.

വന മേഖലയും ജൈവ മണ്ഡലവും നേരിടുന്ന പ്രശ്നങ്ങൾ ലാഘവത്തോടെ കാണരുതെന്ന് പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പ്രഭാഷണം നടത്തിയ സുനിൽ കുമാർ കരിച്ചേരി പറഞ്ഞു.
ഫാസ്റ്റ് ഫുഡ് സംസ്കാരത്തിൽ നിന്ന്  ഹെൽത്തി ഫുഡ് സംസ്കാരത്തിലേക്കുള്ള ചുവടുമാറ്റം നിരവധി ആരോഗ്യ പ്രശ്നങ്ങ
ൾക്ക്  പരിഹാരമാകു മെന്ന് ഈ വിഷയ ത്തിൽ ക്ലാസെടുത്ത കുറ്റിക്കോൽ ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ജോമി തോമസ് പറഞ്ഞു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങളും വ്യക്തികളെയും ചിത്രീകരിക്കുന്ന എൺപതോളം ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

ആധാർ തിരുത്തൽ ഉൾപ്പെടെ സേവന ങ്ങളുമായി തപാൽ വകുപ്പിൻ്റെ സ്റ്റാൾ കോളജിൽ പ്രവർത്തിക്കുന്നു .ശുചിത്വ മിഷൻ, കുടുംബശ്രീ എന്നിവയും സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
പ്രദർശനം വെള്ളിയാഴ്ച സമാപിക്കും.