അരുണാചല്‍പ്രദേശിലെ തവാംഗ് സെക്ടറില്‍ വെള്ളിയാഴ്ച ഇന്ത്യ – ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഉന്നതതല യോഗം ചേരും. വിഷയത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും. പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
അതേസമയം സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തിന് ശേഷം പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ എത്തി പ്രസ്താവന നടത്തും.