ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന – വിൽപ്പന മേള തിരുവല്ലയിൽ

പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി വഴി നിർമ്മിച്ച ഖാദി ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങളുടെ പ്രദർശന- വിൽപ്പന മേള PMEGP EXPO 2022    പത്തനംതിട്ട തിരുവല്ലയിൽ ഡോ.അലക്സാണ്ടർ മാർത്തോമാ ആഡിറ്റോറിയത്തിൽ ഡിസംബർ 20 മുതൽ 31 വരെ നടക്കും.12 ദിവസത്തെ മേളയിൽ  കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള ചെറുകിട വ്യവസായ സംരംഭങ്ങൾ പങ്കെടുക്കും. വിവിധ ഇനം ഖാദി വസ്ത്രങ്ങളുടെ വില്പന ഉണ്ടായിരിക്കും. ഖാദി വസ്ത്രങ്ങൾക്ക് 30% വരെ ഗവൺമെന്റ് റിബേറ്റ് ലഭിക്കും.

കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെണയും കേരള സർവോദയ സംഘത്തിന്റെഖയും സംയുക്ത ആഭിമുഖ്യത്തിലാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്.

പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി വഴി ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ചെലവിനായി 35% വരെ കേന്ദ്ര ഗവൺമെന്റ് സബ്സിഡിയായി നൽകുന്നു. 2008-09 മുതൽ ഇതുവരെ 25650 സംരംഭങ്ങൾക്ക് 526.28 കോടി രൂപ സബ്സിഡി നൽകി. സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവർക്ക് കെ.വി.ഐ.സി യുടെ https://www.kviconline.gov.in/pmegpeportal എന്ന ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം.